ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Wednesday, August 14, 2019 12:07 AM IST
കൂ​ത്താ​ട്ടു​കു​ളം: ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണ്‍ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ദു​രി​താ​ശ്വാ​സ സ​ഹാ​യ ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് നി​ല​ന്പൂ​രി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.
കൂ​ടു​ത​ൽ ദു​രി​തം ബാ​ധി​ച്ച പോ​ത്തു​ക​ല്ല്, വെ​ളു​ന്പി​യം​പാ​ടം, പു​ള​പ്പാ​ടം, പാ​താ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​വി​ടെ എ​ത്തി​യ സം​ഘം ഓ​രോ കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ പ്ര​ത്യേ​കം കി​റ്റി​ലാ​ക്കി വി​ത​ര​ണം ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ബ്രൈ​റ്റ് മാ​ത്യു, പ്ര​സി​ഡ​ന്‍റ് അ​മ​ൽ ശ​ശി, എ​സ്എ​ഫ്ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ണ്‍ അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​ല​ന്പൂ​രി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.