മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്
Wednesday, August 14, 2019 12:07 AM IST
മൂ​വാ​റ്റു​പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി പെ​രു​മ​റ്റം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പെ​രു​മ​റ്റം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള 25000 രൂ​പ​യു​ടെ ചെ​ക്ക് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യ്ക്ക് കൈ​മാ​റി.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​എം. ബ​ഷീ​ർ, സെ​ക്ര​ട്ട​റി പി.​എം പ​രീ​ത്, ട്ര​ഷ​റ​ർ വി.​വി. നി​ഷാ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ്. അ​ഹ​മ്മ​ദ്, കെ.​പി. അ​ന​സ്, ഒ.​എം. ജ​മാ​ൽ, ടി.​എം. ഷൈ​ഫ​ൽ, കെ.​കെ. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ പെ​രു​മ​റ്റം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഇ​തു​വ​രെ കി​ഡ്നി, ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക​ട​ക്കം 10 ല​ക്ഷം രൂ​പ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഒ​രു ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യി​ൽ​നി​ന്നു ദി​വ​സേ​ന 10 രൂ​പ സ്വ​രൂ​പി​ച്ചാ​ണ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മ​ഹാ​പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും അ​ട​ക്കം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന കൈ​ത്താ​ങ്ങാ​കു​ന്ന​തി​നാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം കൈ​മാ​റി​യ​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.