ചീ​നി​ക്കു​ഴി പ​ള്ളി ഇ​ട​വ​ക​ദി​നാ​ച​ര​ണ​വും ദീ​പി​ക സ​ന്പൂ​ർ​ണ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും
Wednesday, August 14, 2019 12:07 AM IST
തൊ​ടു​പു​ഴ: ചീ​നി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഇ​ട​വ​ക​ദി​നാ​ച​ര​ണ​വും ദീ​പി​ക സ​ന്പൂ​ർ​ണ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 5.30നു ​സ്നേ​ഹ​വി​രു​ന്ന്. തു​ട​ർ​ന്നു പാ​രി​ഷ് ഹാ​ളി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദീ​പി​ക സ​ന്പൂ​ർ​ണ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ക്കും.
ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ഡി​എ​ഫ്സി സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തും. ഡി​എ​ഫ്സി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ദീ​പി​ക​യു​ടെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കോ​ത​മം​ഗ​ലം സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി, ഡി​എ​ഫ്സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പി​ക ഏ​ജ​ന്‍റ് എം.​ആ​ർ. പു​ഷ്പ​നെ ആ​ദ​രി​ക്കും. വി​കാ​രി ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ സ്വാ​ഗ​ത​വും സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് ചാ​ലി​ൽ ന​ന്ദി​യും പ​റ​യും.
ഭ​ക്ത​സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തും. കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ​ഫ് മാ​ണി​വേ​ലി​ൽ, തോ​മ​സ് കു​രു​വം​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.