ത​ല​വ​ച്ച​പാ​റ​യി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ
Wednesday, August 14, 2019 12:09 AM IST
കോ​ത​മം​ഗ​ലം: ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പൂ​യം​കു​ട്ടി ത​ല​വ​ച്ച​പാ​റ​യി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. ക​ന​ത്ത ന​ഷ്ട​മാ​ണ് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. പ​ട്ട​യ​മി​ല്ലാ​ത്ത ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ ത​ട​സ​മു​ണ്ട്. അ​തി​നി​ടെ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടി​യേ​ക്കു​മോ​യെ​ന്ന ഭീ​തി​യും ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. ത​ല​വ​ച്ച​പാ​റ​യി​ലെ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​യി​രു​ന്നു. ക​ല്ലേ​ലി​മേ​ട്ടി​ലെ റേ​ഷ​ൻ​ക​ളി​ലും മ​റ്റു ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ത​ല​വ​ച്ച​പാ​റ​യി​ൽ​ത​ന്നെ നാ​ലി​ട​ങ്ങ​ളി​ൽ കൂ​ടി ഉ​രു​ൾ​പൊ​ട്ടി​യി​രു​ന്നു.
കു​ഞ്ചി​പ്പാ​റ, മീ​ങ്കു​ളം, പി​ണ​വൂ​ർ​കു​ടി, താ​ളും​ക​ണ്ടം തു​ട​ങ്ങി വി​വി​ധ ആ​ദി​വാ​സി​കു​ടി​ക​ൾ​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​നാ​ന്ത​ര​ങ്ങ​ളി​ൽ നി​ര​വ​ധി​യി​ട​ത്ത് ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക് വ​ൻ​ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ക​ത്ത് ന​ൽ​കി.