മു​ട​വൂ​ർ സ്കൂ​ൾ ശു​ചീ​ക​രി​ച്ച് എ​ബ​നേ​സ​ർ സ്കൂ​ൾ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, August 14, 2019 12:09 AM IST
കോ​ല​ഞ്ചേ​രി: പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ മു​ട​വൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ ശു​ചീ​ക​രി​ച്ച് വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ല​ക്ഷ്മീ​ദേ​വി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബി​ജു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് ഇ​ന്ന​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ​ത്. ചെ​ളി​കൊ​ണ്ടു നി​റ​ഞ്ഞ മു​റ്റം ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ക്ലാ​സ് മു​റി​ക​ൾ ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ കെ.​എ​സ്. ഗോ​പി​ക, ക​രു​ണ്‍ ച​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​യ്ക്ക​നാ​ട് മാ​ർ​ത്തോ​മ്മാ എ​ൽ​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ബ​നേ​സ​റി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു. സ​ന്ന​ദ്ധ സേ​വ​ന​ത്തി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന എ​ൻ​എ​സ്എ​സ് ടീ​മി​നെ മു​ട​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സ​ഫി​യ​യും അ​ധ്യാ​പ​ക​രും അ​നു​മോ​ദി​ച്ചു.