മൂ​വാ​റ്റു​പു​ഴ ക​ട​ക്കാ​ൻ കു​ഴി ക​ട​ക്ക​ണം
Wednesday, August 14, 2019 12:09 AM IST
മൂ​വാ​റ്റു​പു​ഴ: റോ​ഡി​നു മ​ധ്യ​ത്തി​ൽ രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ക​ച്ചേ​രി​ത്താ​ഴ​ത്തു പി​റ​വം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ കാ​ത്തു​നി​ൽ​ക്കു​ന്ന ബ​സ് സ്റ്റോ​പ്പി​നു മു​ന്നി​ലാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മീ​ഡി​യ​ൻ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്.
മൂ​ന്നു മീ​റ്റ​ർ നീ​ള​ത്തി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള കു​ഴി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് വ​ൻ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
കു​ഴി ക​ണ്ടു വാ​ഹ​നം വേ​ഗ​ത്തി​ൽ വെ​ട്ടി​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.