സി​ഗ്ന​ൽ ത​ക​രാ​റി​ൽ; പ്ര​തി​ഷേ​ധം ക​ത്തു​ന്നു
Wednesday, August 14, 2019 12:09 AM IST
മൂ​വാ​റ്റു​പു​ഴ: തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ ത​ക​രാ​റി​ലാ​യ സി​ഗ്ന​ൽ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​കം. എം​സി റോ​ഡും കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യും സം​ഗ​മി​ക്കു​ന്ന വെ​ള്ളൂ​ർ​ക്കു​ന്ന​ത്തെ സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​ട്ട് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി. ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ത​ല​ങ്ങും വി​ല​ങ്ങും ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
എ​റ​ണാ​കു​ളം, ആ​ലു​വ മേ​ഖ​ല​ക​ളി​ലേ​ക്ക് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ അ​നു​സ​രി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. പ​ല സ​മ​യ​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന ഇ​വി​ടെ ട്രാ​ഫി​ക് പോ​ലീ​സ് ഡ്യൂ​ട്ടി​യി​ലു​ണ്ടെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ സേ​വ​നം ല​ഭ്യ​മാ​കാ​തെ വ​രു​ന്ന​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സി​ഗ്ന​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.