വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, August 14, 2019 12:09 AM IST
ആ​ലു​വ: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച ര​ണ്ടു പേ​ർ​ക്കെ​തി​രേ റൂ​റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ​നി​ധി​യെ സം​ബ​ന്ധി​ച്ച് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് ക​റു​കു​റ്റി ച​ക്യ​ത്ത് ജി​ൻ​സ​ൻ ജോ​ർ​ജി​നെ​തി​രേ​യാ​ണ് സെ​ക്ഷ​ൻ 118 എ, ​ഇ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.
മു​ല്ല​പ്പെ​രി​യാ​ർ നി​റ​ഞ്ഞു ക​വി​ഞ്ഞെ​ന്നെ​ട​ക്കം വ്യാ​ജ സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​താ​യും പോ​ലീ​സി​ൽ കേ​സു​ണ്ട്. (ര​ണ്ടാ​മ​ത്തെ ആ​ളു​ടെ പേ​ര് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല) ആ​ലു​വ ഈ​സ്റ്റ്, ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ട്ടാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് റൂ​റ​ൽ പോ​ലീ​സ് തീ​രു​മാ​നം. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 22 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.