അ​ന്നു പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ നീ​റി​ക്കോ​ട് ഇ​ന്നു ദു​രി​താ​ശ്വാ​സ​വുമായി രം​ഗ​ത്ത്
Wednesday, August 14, 2019 12:11 AM IST
കൊ​ച്ചി: ദു​രി​ത​മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ടോ​റ​സ് ലോ​റി നി​റ​യെ സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ നീ​റി​ക്കോ​ട് നി​വാ​സി​ക​ളാ​യ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ. രാ​ഷ്ട്രീയ​വും മ​ത​വും മാ​റ്റി​വ​ച്ചു ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളു​മാ​യി അ​വ​ർ വ​യ​നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യം കാ​ര്യ​മാ​യി ബാ​ധി​ച്ച പ്ര​ദേ​ശ​മാ​ണു നീ​റി​ക്കോ​ട്. ഇ​ക്കു​റി നീ​റി​ക്കോ​ട് പാ​ല​ത്തി​നു സ​മീ​പം സം​ഭ​ര​ണ കേ​ന്ദ്രം തു​ട​ങ്ങി​യാ​ണു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും സ​മാ​ഹ​രി​ച്ച​ത്. ഉ​ട​മ വാ​ട​ക​യി​ല്ലാ​തെ വി​ട്ടു​ന​ൽ​കി​യ ടോ​റ​സ് ലോ​റി​യി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു വ​യ​നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. ഒ​രാ​ഴ്ച​ക്കാ​ലം അ​വി​ടെ ത​ങ്ങി പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്താ​കും മ​ട​ക്ക​മെ​ന്നു സം​ഘാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ഇ​നി​യു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ സ​മാ​ഹ​രി​ച്ചു നി​ല​ന്പൂ​രി​ലേ​ക്കും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു നാ​ട്ടു​കാ​ർ.