ദു​രി​താ​ശ്വാ​സ വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ല്‍ കൈ​ത്താ​ങ്ങാ​യി കു​ട്ടി​ക്കൂ​ട്ടം
Wednesday, August 14, 2019 12:11 AM IST
കൊ​ച്ചി: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ല്‍ ദു​രി​താ​ശ്വാ​സ വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ല്‍ പു​തു മാ​തൃ​ക​യാ​യി 'കു​ട്ടി​ക്കൂ​ട്ടം' എ​ത്തി. അ​യ​ല്‍​വാ​സി​ക​ളും ക​ളി​ക്കൂ​ട്ടു​കാ​രു​മാ​യ ആ​റം​ഗ വി​ദ്യാ​ര്‍​ഥി സം​ഘ​മാ​ണ് ത​ങ്ങ​ള്‍ മി​ച്ചം പി​ടി​ച്ച പ​ണ​മു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി ക​ള​ക്ട​റേ​റ്റി​ലെ വി​ഭ​വ സ​മാ​ഹ​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.
ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള കു​ഞ്ഞു​ടു​പ്പു​ക​ളും ബി​സ്‌​ക്ക​റ്റ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഇ​വ​ര്‍ അ​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി.
കാ​ക്ക​നാ​ട് ഭ​വ​ന്‍​സ് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​ഭി​ന​വ് മ​ഹേ​ശ്വ​ര്‍, മേ​രി മാ​ത പ​ബ്ലി​ക് സ്‌​കൂ​ളി​ലെ അ​ഭി​ന​വ് ര​തീ​ഷ്, മോ​റ​ക്കാ​ല സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഇ.​ഡി. അ​ഖി​ല്‍, ഇ.​ഡി. അ​മ​ല്‍, സെ​ന്‍റ് ചാ​ള്‍​സ് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​ര്‍​ജു​ന്‍ റെ​ജി, തൃ​ക്കാ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് ഇ​എം​എ​ച്ച്എ​സ്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കി​ര​ണ്‍. കെ. ​ഗി​രി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ക്ക​റ്റ് മ​ണി​യും അ​യ​ല്‍​വാ​സി​ക​ളി​ല്‍നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും ലഭിച്ച പണവുമാണ് സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​ൻ ഉപയോഗിച്ചത്.