മജിസ്ട്രേറ്റിന്‍റെ വീട്ടിൽ മോഷണം
Wednesday, August 14, 2019 12:11 AM IST
കൂ​ത്താ​ട്ടു​കു​ളം: ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം. മ​ജി​സ്ട്രേ​റ്റ് ജോ​ജി തോ​മ​സി​ന്‍റെ തി​രു​മാ​റാ​ടി​യി​ലെ വാടകവീട്ടിലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി മ​ജി​സ്ട്രേ​റ്റും കു​ടും​ബ​വും വീ​ട്ടി​ൽ താ​മ​സമു​ണ്ടാ​യി​രു​ന്നി​ല്ല.
ഇ​ന്ന​ലെ രാ​വി​ലെ മ​ജി​സ്ട്രേ​റ്റ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോഷണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കാ​ക്കൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​പ​ണി​ക്ക​രു​ടെ വീ​ട്ടി​ലാ​ണ് മ​ജി​സ്ട്രേ​റ്റ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​ത്. അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്.
പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്നി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്ടോ​പ് എ​ന്നി​വ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ഷ​ണം പോ​യി​ട്ടി​ല്ല. ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.