43 ക്യാ​ന്പു​ക​ളി​ൽ 5,927 പേ​ർ
Wednesday, August 14, 2019 12:11 AM IST
കൊ​ച്ചി: മ​ഴ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി ഇ​നി​യു​ള്ള​ത് 43 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. 1,840 കു​ടും​ബ​ങ്ങ​ളി​ലെ 5,927 പേ​രാ​ണ് ഈ ​ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 2,390 പു​രു​ഷ​ൻ​മാ​രും 2,658 സ്ത്രീ​ക​ളും 879 കു​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ൽ 26 ക്യാ​ന്പു​ക​ളാ​ണ് അ​ട​ച്ച​ത്.
പ​റ​വൂ​രി​ൽ 21 , ആ​ലു​വ​യി​ൽ 11, ക​ണ​യ​ന്നൂ​രി​ൽ ആ​റ്, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം താ​ലൂ​ക്കു​ക​ളി​ൽ ര​ണ്ടു വീ​തം, കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക്യാ​ന്പു​ക​ൾ . ഇ​തി​ൽ പ​റ​വൂ​രി​ൽ 1,003 കു​ടും​ബ​ങ്ങ​ളി​ലെ 3,262 പേ​രും ആ​ലു​വ​യി​ൽ 622 കു​ടും​ബ​ങ്ങ​ളി​ലെ 2,119 പേ​രും കു​ന്ന​ത്തു​നാ​ട്ടി​ൽ നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രും മൂ​വാ​റ്റു​പു​ഴ​യി​ൽ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ 28 പേ​രും കോ​ത​മം​ഗ​ല​ത്ത് 15 കു​ടും​ബ​ങ്ങ​ളി​ലെ 42 പേ​രും ക​ണ​യ​ന്നൂ​രി​ൽ 187 കു​ടും​ബ​ങ്ങ​ളി​ലെ 464 പേ​രു​മാ​ണ് ഉ​ള്ള​ത്.
കൊ​ച്ചി താ​ലൂ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും ഇ​ന്ന​ലെ അ​ട​ച്ചു. ആ​ലു​വ​യി​ലാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത് 10 എ​ണ്ണം. പ​റ​വൂ​രി​ൽ ഒ​ന്പ​തും കു​ന്ന​ത്തു​നാ​ട്, ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ഒ​ന്നു വീ​ത​വും മൂ​വാ​റ്റു​പു​ഴ​യി​ൽ ര​ണ്ടും കൊ​ച്ചി താ​ലൂ​ക്കി​ൽ മൂ​ന്നും ക്യാ​ന്പു​ക​ൾ അ​ട​ച്ചു.