എ​ലി​പ്പ​നി​ക്കെ​തി​രേ അ​തീ​വ​ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, August 14, 2019 12:11 AM IST
കൊ​ച്ചി: മ​ഴ​മൂ​ലം മ​ലി​ന​മാ​ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽനി​ന്നു പ​ക​ർ​ച്ച​വ്യാ​ധി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ്. പ്ര​ള​യ​ജ​ലം ക​യ​റി​യി​റ​ങ്ങി​യ പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്പോ​ൾ രോ​ഗാ​ണു​വാ​ഹ​ക​രാ​യ ജീ​വി​ക​ളു​ടെ മൂ​ത്രം ക​ല​ർ​ന്ന ജ​ല​മോ, മ​ണ്ണോ, മ​റ്റു വ​സ്തു​ക്ക​ളോ വ​ഴി​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ കൂ​ടി എ​ലി​പ്പ​നി പോ​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള 100 ഗ്രാ​മി​ന്‍റെ ഡോ​ക്സി​സൈ​ക്ളി​ൻ ഗു​ളി​ക​ക​ൾ ആ​ഴ്ച​യി​ൽ ര​ണ്ടെ​ണ്ണം ക​ഴി​ക്കേ​ണ്ട​താ​ണ്.
അ​പ​ക​ട​സാ​ധ്യ​ത കു​റ​യു​ന്ന​തു​വ​രെ​യോ ആ​റ് ആ​ഴ്ച വ​രെ​യോ ഇ​വ തു​ട​രേ​ണ്ട​താ​ണ്. ഇ​ത് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള​വ​ർ, മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​ഗു​ളി​ക സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ ക​ട്ടി കൂ​ടി​യ റ​ബ​ർ കാ​ലു​റ​ക​ളും കൈ​യു​റ​ക​ളും​നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. കൈ​കാ​ലു​ക​ളി​ൽ പോ​റ​ലോ, മു​റി​വോ ഉ​ള്ള​വ​ർ മു​റി​വു​ക​ൾ ഉ​ണ​ങ്ങു​ന്ന​ത് വ​രെ ഇ​ത്ത​രം ജോ​ലി​ക​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കേ​ണ്ട​താ​ണ്. മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ച്ച് മു​ഖം ക​ഴു​കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന പ​നി, ത​ല​വേ​ദ​ന എ​ന്നി​വ കൂ​ടാ​തെ പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന, മൂ​ത്ര​ത്തി​ന് ക​ടു​ത്ത മ​ഞ്ഞ​നി​റം, ക​ണ്ണി​ൽ ചു​വ​പ്പ് നി​റം എ​ന്നി​വ എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.
വൈ​വി​ധ്യ​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി എ​ലി​പ്പ​നി പ്ര​ക്ത്യ​ക്ഷ​പ്പെ​ടാം എ​ന്ന​തി​നാ​ൽ മ​ല​ന്പ​നി, ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ ഹെ​പ്പ​റ്റെ​റ്റി​സ് എ​ന്നി​വ​യെ​ല്ലാ​മാ​യി രോ​ഗം സം​ശ​യി​ക്ക​പ്പെ​ട്ടേ​ക്കാം. അ​തി​നാ​ൽ പ​നി ബാ​ധി​ച്ചാ​ൽ ഉ​ട​നെ​ത​ന്നെ തൊ​ട്ട​ടു​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.