പെ​രു​ന്നാ​ളി​ന് ല​ഭി​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കി ര​ണ്ടു കു​ട്ടിക​ൾ‌
Wednesday, August 14, 2019 12:11 AM IST
പ​റ​വൂ​ർ: പ്ര​ള​യ​ത്തി​ൽ അ​തി​ജീ​വ​നം തേ​ടു​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്. പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ച പ​ണം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്കി ര​ണ്ടു കു​ട്ടി​ക​ൾ ഏ​വ​രു​ടെ​യും മ​നം​ക​വ​ർ​ന്നു.
വ​ട​ക്കേ​ക്ക​ര മു​ന​ന്പം ക​വ​ല​യി​ൽ സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന മാ​ച്ചാം​തു​രു​ത്ത് പൂ​വാ​ലു​പ​റ​ന്പി​ൽ ഷെ​മീ​ർ​കു​ട്ടി​യു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ്, മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് അ​വ​ർ​ക്ക് ബ​ലി പെ​രു​ന്നാ​ളി​നാ​യി ല​ഭി​ച്ച ആ​യി​രം രൂ​പ പ​റ​വൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.
വ​ല​പ്പാ​ട് പോ​ളി​ടെ​ക്നി​ക്കി​ലേ​യും പു​തി​യ​കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.
ഈ ​കൊ​ച്ചു മി​ടു​ക്ക​ന്മാ​രെ ത​ഹ​സി​ൽ​ദാ​ർ എം.​എ​ച്ച്. ഹ​രീ​ഷ് പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.