ക​ർ​ഷ​കസം​ഘ​ത്തി​ന്‍റെ കൂ​ടു മ​ത്സ്യക്കൃഷി ത​ക​ർ​ന്നു
Wednesday, August 14, 2019 12:11 AM IST
പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രി​യാ​ർ വു​മ​ൺ​സ് ആ​ക്റ്റി​വി​റ്റി ഗ്രൂ​പ്പ് കൊ​ടു​ങ്ങ​ല്ലൂ​ർ കാ​യ​ലി​ൽ ന​ട​ത്തി​യ കൂ​ടു മ​ത്സ്യ​ക്കൃഷി ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ൽ ന​ശി​ച്ചു. ക​ന​ത്ത കാ​റ്റി​ൽ തെ​ങ്ങു വീ​ണ​തി​നെ തു​ട​ർ​ന്നു റോ​പ്പ് പൊ​ട്ടി മ​ത്സ്യ​ക്കൂ​ട് കാ​യ​ലി​ലേ​ക്ക് ഒ​ഴു​കി പോ​കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​നി​ടെ​യി​ലും ഏ​താ​നും യു​വാ​ക്ക​ൾ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി​യാ​ണ് കൂ​ടു കോ​ട്ട​പ്പു​റം പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ കെ​ട്ടി നി​ർ​ത്തി​യ​ത്. ഇ​തി​നി​ടെ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.
ഏ​ക​ദേ​ശം പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മൂ​ത്ത​കു​ന്ന​ത്തു​ള്ള വ​നി​ത കൂ​ട്ടാ​യ്മ​യാ​ണ് ഫി​ഷ​റി​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​എം​എ​ഫ്ആ​ർ​ഐ അം​ഗി​കാ​ര​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ജൂ​ൺ 22ന് ​ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട വി​ള​വെ​ടു​പ്പു ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്താ​നി​രു​ന്ന​താ​ണ്. അ​തി​നാ​യി കു​തി​യി​രു​ന്ന മ​ത്സ്യ​മാ​ണ് കൂ​ടു ത​ക​ർ​ന്ന​തോ​ടെ ന​ഷ്ട​മാ​യ​ത്. 1000 കി​ലോ കാ​ളാ​ഞ്ചി, 500 കി​ലോ ക​രി​മീ​ൻ, 5500 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ൾ നാ​ലു വ​ലി​യ വ​ല​ക​ൾ എ​ന്നി​വ​യാ​ണ് ഒ​ഴു​ക്കി​ൽ ന​ഷ്ട​മാ​യ​ത്. മ​ത്സ്യ​കൃ​ഷി തു​ട​ങ്ങു​ന്ന​തി​നാ​യി പ​ത്തു​ല​ക്ഷം രൂ​പ മൊ​ത്തം ചെ​ല​വു ചെ​യ്തി​രു​ന്നു.