പ​ള്ളി​ക്ക​ര​യി​ൽ ഇ​നി ആ​രും വി​ശ​ന്നി​രി​ക്കി​ല്ല
Wednesday, August 14, 2019 12:12 AM IST
കി​ഴ​ക്ക​ന്പ​ലം: പ​ള്ളി​ക്ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു​തെ​ളി​യി​ക്കു​ക​യും ര​ണ്ടു വ​ർ​ഷം മു​ന്പ് ഹ​ർ​ത്താ​ലി​നെ​തി​രേ ശ​ക്ത​മാ​യി മു​ന്നി​ട്ടി​റ​ങ്ങുകയും ചെ​യ്ത അ​സോ​സി​യേ​ഷ​ന്‍റെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​പ​രി​പാ​ടി.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ​ള്ളി​ക്ക​രയാ​യി​രു​ന്നു. പ​ള്ളി​ക്ക​ര​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​ണ​മി​ല്ലെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കും.
പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ സി.​ജി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള കു​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മാ​ത്യു നി​ർ​വ​ഹി​ച്ചു.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജോ.​വി. തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം സെ​ലി​ൻ അ​ബ്രാ​ഹം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. ജോ​യി, ട്ര​ഷ​റ​ർ പി.​ജെ. ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​യി, സെ​ക്ര​ട്ട​റി​മാ​രാ​യ ന​സി​റു​ദ്ദീ​ൻ, സാ​ജു​കു​മാ​ർ, ബൈ​ജു ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭ​ക്ഷ​ണം വേ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് വ്യാ​പാ​രി​ക​ളെ സ​മീ​പി​ച്ചാ​ൽ ഭ​ക്ഷ​ണ​ത്തി​നു​ള്ള കൂ​പ്പ​ണ്‍ ല​ഭി​ക്കും. ഇ​ത് പ​ള​ളി​ക്ക​ര ടൗ​ണി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹോ​ട്ട​ലു​ക​ളി​ൽ ന​ല്കി​യാ​ൽ ഭ​ക്ഷ​ണം ലഭിക്കും.
22 വ​ർ​ഷം​മു​ന്പാ​ണ് അ​സോ​സി​യേ​ഷ​ൻ സാ​ധു​സ​ഹാ​യ​നി​ധി​ക്ക് രൂ​പം ന​ല്കി​യ​ത്. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ദ​ത്തെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സം ന​ല്കു​ക, ചി​കി​ത്സാ​സ​ഹാ​യം എ​ത്തി​ക്കു​ക, പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പെ​ൻ​ഷ​ൻ പ​ദ്ധ​തി, ദി​വ​സേ​ന ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ പാ​വ​പ്പെ​ട്ട വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​തി​നോ​ട​കം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്.