നിരത്തുകളിൽ‌ വെള്ളം, വലഞ്ഞ് യാത്രക്കാർ‌
Wednesday, August 14, 2019 11:55 PM IST
കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ലാ​യി. പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഉ​ച്ച​വ​രെ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന്നു​ണ്ടാ​യ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷം വെ​ള്ള​പ്പൊ​ക്ക ഭീ​തി വീ​ണ്ടും ജ​നി​പ്പി​ച്ചു.

എം​ജി റോ​ഡ്, ബാ​ന​ർ​ജി റോ​ഡ്, പ​ര​മാ​ര​റോ​ഡ്, സ്റ്റേ​ഡി​യം റോ​ഡ്, പ​ന​ന്പി​ള്ളി ന​ഗ​ർ ക്രോ​സ് റോ​ഡു​ക​ൾ, ക​ർ​ഷ​ക റോ​ഡ്, ക​ള​ത്തി​പ്പ​റ​ന്പി​ൽ റോ​ഡ്, നെ​ട്ടേ​പ്പാ​ടം റോ​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലും സ​മീ​പ​ത്തെ സ്റ്റേ​ഡി​യം റോ​ഡി​ലും മു​ട്ടൊ​പ്പം ജ​ലം നി​റ​ഞ്ഞു. മെ​ട്രോ നി​ർ​മാ​ണം ന​ട​ക്കു​ന്ന സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലും സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ക​ർ​ഷ​ക റോ​ഡി​ൽ​നി​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്കേ ഗേ​റ്റി​ലേ​ക്കു​ള്ള ഇ​ട​റോ​ഡു​ക​ളും മു​ങ്ങി. ന​ഗ​ര​ത്തി​ലേ​ക്കെ​ത്തി​യ യാ​ത്ര​ക്കാ​ർ ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി. എം​ജി റോ​ഡി​ൽ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നി​ട​യാ​ക്കി. ന​ട​പ്പാ​ത​ക​ൾ​ക്ക് സ​മീ​പ​വും വെ​ള്ളം നി​റ​ഞ്ഞ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ വ​ല​ച്ചു.

തി​ര​ക്കേ​റി​യ മേ​ന​ക, ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലും രാ​വി​ലെ ഏ​റെ നേ​രം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​വ​രെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്കും വെ​ള്ള​ക്കെ​ട്ടു തി​രി​ച്ച​ടി​യാ​യി. ഉ​പ​ഭോ​ക്താ​ക്ക​ൾ ക​ട​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തും റോ​ഡ്നി​ര​പ്പി​ൽനി​ന്നു താ​ഴെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന​തും ക​ച്ച​വ​ട​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.