പള്ളുരുത്തി വീ​ടാക്രമണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, August 18, 2019 12:17 AM IST
പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തിയിൽ വീ​ടുക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ർ​പ്പ​ണ ന​ഗ​റി​ൽ തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​നെ (50) പ​ള്ളു​രു​ത്തി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ല്ലോ​ത്ത് വീ​ട്ടി​ൽ എം.​ആ​ർ.​ജ​യ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു സം​ഭ​വം. അയൽക്കാരായ കു​ര്യ​ൻ മാ​ത്യു, ദീ​പ​ക്, ന​ദീം, ജ​സീ​ർ, അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

കു​ര്യ​ൻ മാ​ത്യു​വി​ന്‍റെ ത​ല​യ്ക്കായിരുന്നു പരിക്ക്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി​യ മാ​ലി​ന്യം ജ​യ​ന്‍റെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽനി​ന്ന് അ​ർ​പ്പ​ണ ന​ഗ​റി​നു സ​മീ​പം പു​റ​മ്പോ​ക്ക് തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​താണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തതെന്നു പറയുന്നു.