ആറാട്ടുപുഴയിൽ അതിരു തിരിക്കൽ ആരംഭിച്ചു
Wednesday, August 21, 2019 1:18 AM IST
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍, തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ അ​തി​രി​ടു​ന്ന ആ​റാ​ട്ടു​പു​ഴ ജ​ലാ​ശ​യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​റാ​ട്ടു​പു​ഴ അ​ള​ന്ന് അ​തി​രു​ക​ള്‍ ക​ല്ലി​ട്ട് തി​രി​ക്ക​ല്‍ ആ​രം​ഭി​ച്ചു.
കാ​ളാ​ര്‍​കു​ഴി നീ​ര്‍​പ്പാ​ല​ത്തി​ന് സ​മീ​പം റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ സ​ര്‍​വേ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. വ​ര്‍​ഗീ​സ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.