ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യ്ക്കാ​യി ശ്രീ​മൂ​ലം ക്ല​ബി​ന്‍റെ ‘സ്നേ​ഹ​വീ​ട് ’
Friday, August 23, 2019 1:03 AM IST
മൂ​വാ​റ്റു​പു​ഴ: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വും പി​താ​വും ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യ്ക്ക് ‘സ്നേ​ഹ​വീ​ട്’ ഒ​രു​ക്കി മൂ​വാ​റ്റു​പു​ഴ ശ്രീ​മൂ​ലം യൂ​ണി​യ​ൻ ക്ല​ബ്. ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ അ​നീ​ഷ ത​ങ്ക​ച്ച​നും കു​ഞ്ഞി​നു​മാ​യാ​ണ് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ശ്രീ​മൂ​ലം ക്ല​ബ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

അ​നീ​ഷ പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി​രി​ക്കേ ഒ​രു വ​ർ​ഷം മു​ന്പാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ വീ​ട്ടി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പി​താ​വും ഭ​ർ​ത്താ​വും ദു​ര​ന്ത​ത്തി​ൽ മ​ര​ിച്ചു. ഇ​തോ​ടെ ഇ​വ​ർ തീ​ർ​ത്തും നി​സ​ഹാ​യ​യാ​യി.

ഈ ​കു​ടും​ബ​ത്തെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ക്ല​ബ്ബം​ഗം കൂ​ടി​യാ​യ കാ​ക്ക​നാ​ട്ട് ജി​ബി ജോ​സ് മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു. ജി​ബി​യു​ടെ പേ​രി​ലു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ഈ ​കു​ടും​ബ​ത്തി​നു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. വീ​ട് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചു ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​ക​ളി​ൽ ശ്രീ​മൂ​ലം യൂ​ണി​യ​ൻ ക്ല​ബ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ലം അ​നീ​ഷ​യു​ടെ പേ​രി​ൽ ആ​ധാ​രം ചെ​യ്ത​തി​നു​ശേ​ഷം 2018 മാ​ർ​ച്ചി​ലാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 900 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടാ​ണ് ഇ​വ​ർ​ക്കാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ ക്ല​ബ് അം​ഗ​ങ്ങ​ൾ കു​ടും​ബ​ത്തി​നാ​വ​ശ്യ​മാ​യ ഫ​ർ​ണീ​ച്ച​റു​ക​ൾ പാ​ത്ര​ങ്ങ​ൾ, ഗ്ര​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ക​ട്ടി​ൽ, ബെ​ഡ്, ഫാ​ൻ തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ക്കി.

സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​യ​വ​ന സേ​ക്ര​ട്ട് ഹാ​ർ​ട്ട് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ്, മു​ൻ എം​എ​ൽ​എ ജോ​ണി നെ​ല്ലൂ​ർ, ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​ജീ​ഷ്, ആ​ർ​ഡി​ഒ എം.​ടി. അ​നി​ൽ​കു​മാ​ർ, ഡി​വൈ​എ​സ്പി കെ. ​അ​നി​ൽ​കു​മാ​ർ, ശ്രീ​മൂ​ലം യൂ​ണി​യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി എ. ​ജ​യ​റാം, ട്ര​ഷ​റ​ർ ജോ​സ് വ​ർ​ക്കി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​ത്യു പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഒ.​വി. അ​നീ​ഷ്, ഒ.​പി. ബേ​ബി, ബി​നു കെ. ​ചെ​റി​യാ​ൻ, ജോ​ർ​ജ് ജെ. ​തോ​ട്ടം, എ​സ്. കൃ​ഷ്ണ​മൂ​ർ​ത്തി, സ്മി​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.