നാ​ട്ട​റി​വ് ദി​നാ​ച​ര​ണ​വും പ്ര​ദ​ർ​ശ​ന​വും
Friday, August 23, 2019 1:08 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക നാ​ട്ട​റി​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​രാ​ത​ന കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം ന​ട​ന്നു. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാം​ഗം ജി​നു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​നാ​യ സെ​ബി തോ​മ​സി​നെ മൂ​വാ​റ്റു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശി​വ​ദാ​സ് പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഐ. ശാ​ലി​നി, അ​ധ്യാ​പ​ക​രാ​യ ര​ജി​ത, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മേ​ബി​ൾ റോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.