ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ​തെ​റാ​പ്പി ദി​നം ആചരിച്ചു
Tuesday, September 10, 2019 12:46 AM IST
കൊ​ച്ചി: ലോ​ക ഫി​സി​യോ​തെ​റാ​പ്പി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി "5 മി​നി​റ്റ്സ് വ​ർ​ക്കൗ​ട്ട്' എ​ക്സ​ർ​സൈ​സ് സം​ഘ​ടി​പ്പി​ച്ചു. വേ​ദ​ന ര​ഹി​ത ജീ​വി​തം ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ എ​ന്ന ല​ക്ഷ്യ​വു​മാ​യി ലൂ​ർ​ദ് ഫി​സി​യോ​തെ​റാ​പ്പി ടീം ​താ​ള​ത്തി​നൊ​ത്തു ചു​വ​ടു​ക​ൾ വ​ച്ചു ഫി​സി​യോ​തെ​റാ​പ്പി​യു​ടെ ഗു​ണ​മേ​ൻ​മ​ക​ൾ വ​ർ​ണി​ച്ച​പ്പോ​ൾ ച​ട​ങ്ങ് കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യി.
ശ​സ്ത്ര​ക്രി​യ​ക​ളും മ​രു​ന്നു​ക​ളും മ​നു​ഷ്യ ആ​യു​സി​ന് ദൈ​ർ​ഘ്യം ന​ൽ​കു​ന്പോ​ൾ ല​ഭി​ച്ച ജീ​വി​ത​ത്തി​ന് മി​ക​വു​റ്റ ജീ​വ​ൻ പ​ക​രാ​ൻ ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു ചീ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് അ​നു​പ​മ ജി. ​നാ​യ​ർ പ​റ​ഞ്ഞു.
മ​സ്കു​ലോ​സ്ക​ലേ​റ്റ​ൽ, ന്യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ് തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ർ സ്പെ​ഷാ​ൽ​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലെ രോ​ഗി​ക​ൾ​ക്കാ​യി നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന ലൂ​ർ​ദ് ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ത്തെ ലൂ​ർ​ദ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മേ​രി​ദാ​സ് കോ​ച്ചേ​രി അ​ഭി​ന​ന്ദി​ച്ചു. ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ആ​ശി​ഷ് ജൊ​സേ​യ്ഹ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.