‘ഓ​ണം പ​ക​രു​ന്ന​ത് ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം’
Tuesday, September 10, 2019 12:48 AM IST
മൂ​വാ​റ്റു​പു​ഴ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ത്സ​വാ​ന്ത​രീ​ക്ഷം പ​ക​രു​ന്ന​ത് ഐ​ക്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണെ​ന്നു കേ​ര​ള ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ. മൂ​വാ​റ്റു​പു​ഴ പ്ര​സ് ഫോറം സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സ് ക്ല​ബ് ലൈ​ബ്ര​റി​യി​ലേ​ക്കു കെ.​എം. ക​രീം ന​ൽ​കി​യ പു​സ്ത​കം ഏ​റ്റു​വാ​ങ്ങു​ക​യും ഗാ​യ​ക​ൻ ഉ​സ്മാ​ൻ മൂ​വാ​റ്റു​പു​ഴ​യെ​യും എം​സി​എ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഗൗ​രി ല​ക്ഷ്മി​യെ​യും ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ആ​ദ​രി​ച്ചു.
ഗൗ​രി ല​ക്ഷ്മി​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഉ​ഷ ശ​ശി​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. അ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എം. ഹാ​രി​സ്, എ​ൻ.​പി. ത​ങ്ക​ച്ച​ൻ, കെ.​എം. അ​ബ്ദു​ൽ​മ​ജീ​ദ്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ൽ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഫൈ​സ​ൽ, സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജേ​ഷ്, ട്ര​ഷ​റ​ർ രാ​ജേ​ഷ് ര​ണ്ടാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ബാ​സ് ഇ​ട​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.