വീണ്ടും വൻതോതിൽ മാലിന്യം തള്ളി
Tuesday, September 10, 2019 12:49 AM IST
ആ​ലു​വ: ക​ഴി​ഞ്ഞ ദി​വ​സം ആ​ലു​വ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ വൃ​ത്തി​യാ​ക്കി​യ ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട്ടേ​പ്പാ​ട​ത്ത് വീ​ണ്ടും മാ​ലി​ന്യം ത​ള്ളി.
100 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ പാ​ട​ശേ​ഖ​ര​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി 12 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് വീ​ണ്ടും മാ​ലി​ന്യം ത​ള്ള​ൽ ന​ട​ന്ന​ത്.
ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് ഇ​വി​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​രം ത​ള്ളി​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം കൂ​ട്ടി​കി​ട​ന്നാ​ൽ കൃ​ഷി മാ​ത്ര​മ​ല്ല കു​ടി​വെ​ള്ള​ത്തി​നും ദോ​ഷ​ക​ര​മാ​കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ സി​ഐ​ക്ക് പ​രാ​തി ന​ൽ​കി. ക​ട്ടേ​പ്പാ​ട​ത്ത് മാ​ലി​ന്യം ഇ​ടു​ന്ന​വ​രു​ടെ പേ​രി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത്ആ​വ​ശ്യ​പ്പെ​ട്ടു.