ഓ​ണ​പ്പൂ​ക്ക​ൾ വി​രി​യി​ച്ചു വ​ട​ക്കേ​ക്ക​ര
Tuesday, September 10, 2019 12:49 AM IST
കൊ​ച്ചി: വ​ട​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ണ്ടു​മ​ല്ലി​പ്പൂ​വ് കൃ​ഷി​യു​ടെ വി​ള​വെ​ടു​ത്തു.
വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അം​ബ്രോ​സ് നി​ർ​വ​ഹി​ച്ചു. വ​നി​താ ഗ്രൂ​പ്പ് പ​ദ്ധ​തി​യാ​യ "ഓ​ണ​ത്തി​നൊ​രു പൂ​ക്കൂ​ട' ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി 2019 പ്ര​കാ​ര​മാ​ണു ചെ​ണ്ടു​മ​ല്ലി​പ്പൂ​വ് കൃ​ഷി ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത് വാ​ർ​ഡു​ക​ളി​ലാ​യി മു​പ്പ​തോ​ളം കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് ഗ്രൂ​പ്പു​ക​ൾ ചേ​ർ​ന്നാ​ണു പു​ഷ്പ​ക്കൃ​ഷി ന​ട​ത്തി​യ​ത്.
കൃ​ഷി വ​കു​പ്പി​ന്‍റെ കാ​ർ​ഷി​ക വി​പ​ണി​യി​ലും കു​ടും​ബ​ശ്രീ വ​ഴി​യും പൂ​ക്ക​ളു​ടെ വി​പ​ണ​നം ന​ട​ത്തി വ​രു​ന്നു. ഒ​രു കി​ലോ​ഗ്രാ​മി​നു 100 രൂ​പ നി​ര​ക്കി​ലാ​ണു വി​ൽ​പ​ന. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യാ​യി​രു​ന്നു. 25,000 ബ​ന്ദി​ത്തൈ​ക​ൾ അ​ന്നു ന​ശി​ച്ചു​പോ​യി​രു​ന്നു. ഈ ​വ​ർ​ഷ​വും മ​ഴ​ക്കെ​ടു​തി ചെ​റി​യ​തോ​തി​ൽ പ​ഞ്ചാ​യ​ത്തി​നെ ബാ​ധി​ച്ചു. സ്ത്രീ ​കൂ​ട്ടാ​യ്മ​യു​ടെ ക​ഠി​ന പ്ര​യ്ത​ന​ത്തി​ലൂ​ടെ​യും മി​ക​ച്ച പ​രി​ച​ര​ണ​മു​റ​യി​ലൂ​ടെ​യു​മാ​ണു ചെ​ണ്ടു​മ​ല്ലി​പ്പൂ​വ് നൂ​റു​മേ​നി വി​ള​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.