വ​നി​താ ഹോ​ട്ട​ലി​ലെ അ​ക്ര​മം: 7 വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, September 10, 2019 12:50 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​സ്ആ​ർ​എം റോ​ഡി​ൽ വ​നി​ത​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ടി​ച്ചു​ത​ക​ർ​ത്തു പ​ണം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഏ​ഴ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന ബി​എ മൂ​ന്നാം വ​ർ​ഷ ഫി​ലോ​സ​ഫി വി​ദ്യാ​ർ​ഥി​യും കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി ശ്രീ​നി​ല​യം നി​ഖി​ൽ (21), ബി​എ​സ് സി ​ര​ണ്ടാം വ​ർ​ഷ ബോ​ട്ട​ണി വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ഴു​പു​ന്ന സ്വ​ദേ​ശി പു​ത്ത​ൻ​ത​റ ന​ന്ദു (19), ചേ​ർ​ത്ത​ല സ്വ​ദേ​ശി കേ​ശ​വ​നി​വാ​സി​ൽ ശ്രീ​കേ​ഷ് (20), ബി​എ ര​ണ്ടാം വ​ർ​ഷ ഇ​സ് ലാ​മി​ക് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി തു​ന്പ​പ​റ​ന്പി​ൽ അ​ർ​ജു​ൻ(25), അ​ർ​ത്തു​ങ്ക​ൽ ആ​ര്യ​ശേ​രി ജെ​ൻ​സ​ണ്‍(18), ബി​എ ര​ണ്ടാം വ​ർ​ഷ മ​ല​യാ​ള വി​ദ്യാ​ർ​ഥി മു​ടി​ക്ക​ൽ സ്വ​ദേ​ശി കു​ന്ന​ത്ത് മ​നു(19), ബി​എ​സ് സി ​ര​ണ്ടാം വ​ർ​ഷ മാ​ത് സ് ​വി​ദ്യാ​ർ​ഥി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി കി​ഴ​വ​ന​പ​റ​ന്പി​ൽ നി​തി​ൻ ദാ​സ് (20) എ​ന്നി​വ​രെ​യാ​ണു എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ഹാ​രാ​ജാ​സ് ഹോ​സ്റ്റ​ലി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് 455 പേ​രു​ടെ ഭ​ക്ഷ​ണം ഇ​വ​ർ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ജെ​ൻ​സ​ണ​നാ​ണ് ആ​ദ്യം ഹോ​ട്ട​ലി​ൽ വ​ന്ന​ത്. തു​ട​ർ​ന്നു 90 രൂ​പ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും അ​ഡ്വാ​ൻ​സാ​യി 28,000 രൂ​പ കൈ​മാ​റു​ക​യും ചെ​യ്തു. ആ​റി​ന് രാ​വി​ലെ ജെ​ൻ​സ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ത്തി​യാ​ണ് ഹോ​ട്ട​ലി​ൽ​നി​ന്ന് 68 പാ​ത്ര​ങ്ങ​ളി​ലാ​യി ഭ​ക്ഷ​ണം പാ​യ്ക്ക് ചെ​യ്ത് കൊ​ണ്ടു​പോ​യ​ത്.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ്ര​തി​ക​ളാ​യ ഏ​ഴു​പേ​രും ഹോ​ട്ട​ലി​ൽ എ​ത്തി കൊ​ണ്ടു​പോ​യ ഭ​ക്ഷ​ണം 150 പേ​ർ​ക്ക് പോ​ലും തി​ക​ഞ്ഞി​ല്ലെ​ന്നു പ​റ​ഞ്ഞ് ഉ​ട​മ ശ്രീ​ക​ല​യെ​യും മ​റ്റു വ​നി​താ ജീ​വ​ന​ക്കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പാ​ത്ര​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ഡ്വാ​ൻ​സ് തു​ക തി​രി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ അ​തി​നു വി​സ​മ്മ​തി​ച്ച ഹോ​ട്ട​ലു​ട​മ​യെ കൊ​ല്ലു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​ക​ൾ 20,000 രൂ​പ കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
രാ​ത്രി​യോ​ടെ ഹോ​സ്റ്റ​ലി​ൽ പാ​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നെ​ത്ത​വേ കൊ​ണ്ടു​പോ​യ ഭ​ക്ഷ​ണ​പാ​ത്ര​ങ്ങ​ളി​ൽ പ​കു​തി​യും തു​റ​ന്നി​ട്ടി​ല്ലെ​ന്ന കാ​ര്യം മ​ന​സി​ലാ​ക്കി​യ ഹോ​ട്ട​ലു​ട​മ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നോ​ർ​ത്ത് എ​സ്എ​ച്ച്ഒ സി​ബി ടോം, ​എ​സ്ഐ​മാ​രാ​യ അ​ന​സ്, ജ​ബ്ബാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.