ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം: പൗ​ര​വേ​ദി
Tuesday, September 10, 2019 12:50 AM IST
മ​ര​ട്: പ​രി​സ​ര​വാ​സി​ക​ളു​ടെ​യും ഫ്ളാ​റ്റു​ട​മ​ക​ളു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്ക​രു​തെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ പൗ​ര​വേ​ദി ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ​ര​ത്തു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ഭ​യ​പ്പാ​ടും ആ​ശ​ങ്ക​യും വ​ലു​താ​ണ്. അ​തി​ലു​പ​രി മ​ര​ട് പ്ര​ദേ​ശ​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്.
മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ങ്ങ​ൾ മൂ​ലം ശ​രി​യാ​യ ഗ​താ​ഗ​ത​സം​വി​ധാ​നം പോ​ലു​മി​ല്ലാ​ത്ത ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫ്ളാ​റ്റ് പൊ​ളി​ക്കു​ക എ​ന്ന ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മാ​ണ്. ഇ​തി​നു പു​റ​മെ ക​ണ്ട​ന്നൂ​ർ എ​ച്ച്ടു​ഒ ഫ്ളാ​റ്റി​ന് സ​മീ​പ​ത്തു​കൂ​ടി ബി​പി​സി​എ​ല്ലി​ന്‍റെ ഒ​രു മീ​റ്റ​ർ വ്യാ​സ​മു​ള്ള ഓ​യി​ൽ പൈ​പ്പു ക​ട​ന്നു പോ​ക​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ത​യാ​റാ​ക​ണ​മെ​ന്നും പൗ​ര​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ സി​ബി സേ​വ്യ​ർ, സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.