നി​യ​മം ലം​ഘിച്ചു നിർമിച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം തേടി
Tuesday, September 10, 2019 12:50 AM IST
മ​ര​ട്: പൊ​ളി​ച്ചു​നീ​ക്കാ​ൻ കോ​ട​തി നി​ല​വി​ൽ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കു പെ​ർ​മി​റ്റ് ന​ൽ​കി​യ കാ​ല​യ​ള​വി​ൽ പു​ഴ​യി​ൽ​നി​ന്ന് 200 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മ​ര​ട് ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ മ​റ്റു കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​രം തേ​ടി നി​യ​മ​ദ​ർ​ശി എ​ന്ന സം​ഘ​ട​ന അ​പേ​ക്ഷ ന​ൽ​കി. തീ​ര​നി​യ​ന്ത്ര​ണ​വി​ജ്ഞാ​പ​ന പ്രകാരം സോ​ണ്‍ മൂ​ന്നി​ൽ മ​ര​ട് ഉ​ൾ​പ്പെ​ട്ടിരുന്ന സമയത്ത് എ​ത്ര കെ​ട്ടി​ട​ങ്ങ​ൾ​ക്കു പെ​ർ​മി​റ്റ് ന​ൽ​കി​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​ത്. ആ​യി​ര​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ​ക്കു പെ​ർ​മി​റ്റ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. മ​ര​ട് പ്ര​ദേ​ശം ഇ​പ്പോ​ൾ ഏ​ത് സോ​ണി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്നും കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പെ​ർ​മി​റ്റ് നേ​ടി​യ കാ​ല​യ​ള​വി​ൽ ഏ​ത് സോ​ണി​ലാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.