ബു​ദ്ധി​കൊ​ണ്ടു മാ​ത്രം പ്ര​ശ്ന​ങ്ങ​ളി​ൽ ഉ​ത്ത​രം തേ​ടു​ന്ന​തു പ​രി​ഹാ​ര​മ​ല്ല: മാ​ർ കൂ​റി​ലോ​സ്
Wednesday, September 11, 2019 12:39 AM IST
കൊ​ച്ചി: സ​മൂ​ഹ​ത്തി​ലും സ​ഭ​യി​ലും ജീ​വി​ത​ത്തി​ലും ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു ബു​ദ്ധി​കൊ​ണ്ടു മാ​ത്രം ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് പ്ര​ശ്ന​ങ്ങ​ളു​ടെ ആ​ഴം കൂ​ട്ടു​മെ​ന്നു തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ല്ലാ​ർ​പാ​ടം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സം അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തോ​ടു ചേ​ർ​ന്നു​നി​ന്നു പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
ഫാ.​ആ​ന്‍റ​ണി കാ​ന​പ്പി​ള്ളി ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ജോ​യ് ചെ​ന്പ​ക​ശേ​രി ആ​രാ​ധ​ന​യ്ക്കും മ​റ്റു ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സി​ഞ്ച​ല്ലൂ​സ് മോ​ണ്‍. ജോ​സ് പു​തി​യേ​ട​ത്ത് ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കു​ന്പ​സാ​രം, ആ​രാ​ധ​ന, വി​ടു​ത​ൽ ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​കും.