കു​ടും​ബ​ശ്രീ വി​ല്പ​ന സ്റ്റാ​ളി​ൽ വി​ല കൂ​ടു​ത​ലാ​ണെ​ന്ന് പ​രാ​തി
Wednesday, September 11, 2019 12:39 AM IST
കി​ഴ​ക്ക​മ്പ​ലം: കു​ടും​ബ​ശ്രീ വി​ല്പ​ന സ്റ്റാ​ളി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ പൊ​തു വി​പ​ണി​യേ​ക്കാ​ൾ വി​ല കൂ​ട്ടി വി​ല്ക്കു​ന്ന​താ​യി പ​രാ​തി. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ വി​ല്പ​ന സ്റ്റാ​ളി​ലെ വി​ല്പ​ന​യി​ലാ​ണ് പ​രാ​തി. പൊ​തു വി​പ​ണി​യി​ലു​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ‌​ടെ​യാ​ണ് സ​ർ​ക്കാ​ർ കു​ടും​ബ ശ്രീ ​സ്റ്റാ​ളു​ക​ൾ വ​ഴി വി​ല്പ​ന ന​ട‌​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ല്കി​യ​ത്.
സ​മാ​ന രീ​തി​യി​ലാ​യി​രു​ന്നു കൃ​ഷി വ​കു​പ്പും, പ​ഞ്ചാ​യ​ത്തു​ക​ളും, സ​ർ​വീസ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ഓ​ണ​ച്ച​ന്ത​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. അ​വി​ടെ​യെ​ല്ലാം സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ല്കി വി​ല​ക്ക​യ​റ്റം ഒ​രു പ​രി​ധി വ​രെ പി​ടി​ച്ചു നി​ർ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ കു​ടു​ബശ്രീ ​വി​പ​ണ​ന മേ​ള​യി​ൽ പൊ​തു വി​പ​ണി​യേ​ക്കാ​ൾ വി​ല കൂ​ട്ടി വി​റ്റ് അം​ഗ​ങ്ങ​ളെ പി​ഴി​യു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ​യ്ക്കു പൊ​തു വി​പ​ണി​യി​ൽ 180 രൂ​പ​യ്ക്ക് വി​ല്ക്കു​മ്പോ​ൾ കു​ടും​ബ​ശ്രീ വി​പ​ണ​ന വി​ല 220 രൂ​പ​യാ​ണ്. ശ​ർ​ക്ക​രവ​ര​ട്ടി 250 രൂ​പ​യ്ക്ക് പൊ​തു വി​പ​ണി​യി​ൽ ല​ഭി​ക്കു​മ്പോ​ൾ 400 രൂ​പ​യാ​ണ് കു​ടും​ബ​ശ്രീ വി​ല. കാ​യ ഉ​പ്പേ​രി​ക്ക് പു​റ​ത്ത് 300 രൂ​പ​യും കു​ടും​ബ​ശ്രീ​യി​ൽ 400 രൂ​പ​യു​മാ​ണ്.
കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് 200 രൂ​പ​യു​ടെ കൂ​പ്പ​ൺ മു​ൻ​കൂ​ർ തു​ക വാ​ങ്ങി ന​ല്കി​യി​ട്ടു​ണ്ട്. ഈ ​കൂ​പ്പ​ൺ വ​ഴി​യാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്. വി​ല അ​ല്പം കൂ​ടി​യാ​ലും കൂ​പ്പ​ൺ മു​ൻ​കൂ​ർ വാ​ങ്ങി​യ​തു കൊ​ണ്ട് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​തെ​യും നി​വൃ​ത്തി​യി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ് അം​ഗ​ങ്ങ​ൾ. എ​ന്നാ​ൽ ക​ല​ർ​പ്പി​ല്ലാ​തെ, മാ​യ​മി​ല്ലാ​തെ ശു​ദ്ധ​ത ഉ​റ​പ്പു വ​രു​ത്തി കു​ടും​ബ ശ്രീ ​അം​ഗ​ങ്ങ​ൾ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് വി​ല്പ​ന​യ്ക്ക് വ​ച്ചി​രിക്കു​ന്ന​തെന്നാണ് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​മ പ​റ​ഞത്. പൊ​തു വി​പ​ണി​യേ​ക്കാ​ൾ വി​ല കു​റ​ച്ചു ന​ല്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മി​ല്ലെ​ന്നും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ മാ​ത്രം വാ​ങ്ങു​ന്ന​തു കൊ​ണ്ടു​മാ​ണ് വി​ല കൂ​ട്ടി ന​ല്കു​ന്ന​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.