കന്നുകാലികൾ കൃ​ഷി ന​ശി​പ്പിക്കു​ന്നു
Wednesday, September 11, 2019 12:41 AM IST
കോ​ത​മം​ഗ​ലം: വ​ന​മേ​ഖ​ല​യി​ൽ മേ​യാ​ൻ വി​ടു​ന്ന കന്നുകാലിക
ൾ കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​താ​യി പ​രാ​തി. വ​നം വ​കു​പ്പി​ന്‍റെ ത​ല​ക്കോ​ട് റേ​ഞ്ചി​നു കീ​ഴി​ൽ വ​രു​ന്ന പ്ലാ​ന്‍റേ​ഷ​നു​ക​ളി​ൽ മേ​യാ​ൻ വി​ടു​ന്ന ക​ന്നു​കാ​ലി​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ക​ട​ന്നു കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.
റ​ബ​ർ, വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി പ്ലാ​ന്‍റേ​ഷ​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ത​ല​ക്കോ​ട്, അം​ബി​കാ​പു​രം, ചു​ള്ളി​ക്ക​ണ്ടം, ഒ​രേ​ക്ക​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ലി​ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്.
സ്ഥി​ര​മാ​യി മേ​യാ​ൻ വി​ടു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു പു​റ​മെ സീ​സ​ണി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തി​നു പു​റ​മെ​നി​ന്ന് ആ​ളു​ക​ൾ പോ​ത്ത് കി​ടാ​ക്ക​ളെ കൂ​ട്ട​ത്തോ​ടെ വാ​ങ്ങി വ​ന​ത്തി​ൽ വി​ടു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.
ശ​ല്യം പ​തി​വാ​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ അ​ള്ളു​ങ്ക​ൽ പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ലി​ക​ളെ കെ​ണി ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ചു​കെ​ട്ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. രൂ​ക്ഷ​മാ​യ ക​ന്നു​കാ​ലി ശ​ല്യം ത​ട​യു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.