‘മ​ണ​ൽ വാ​ര​ൽ പു​ന​രാ​രം​ഭി​ക്ക​ണം’
Wednesday, September 11, 2019 12:41 AM IST
പി​റ​വം: ന​ദി​ക​ളി​ൽ​നി​ന്നു മ​ണ​ൽ വാ​ര​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ൻ​ഡ് ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് കേ​ന്ദ്ര ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ മ​ണ​ൽ വാ​ര​ൽ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.
മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ​യും പെ​രി​യാ​റി​ന്‍റെ​യും മ​ണ​ൽ ല​ഭ്യ​ത സം​ബ​ന്ധി​ച്ച് സെ​സ് ന​ട​ത്തി​യ റി​പ്പോ​ർ​ട്ട് ഇ​തി​നോ​ട​കം സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടു​കൂ​ടി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​നി സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യാ​ൽ മ​ണ​ൽ വാ​ര​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
7000ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ട് തൊ​ഴി​ൽ ചെ​യ്തി​രു​ന്ന മേ​ഖ​ല​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ​ലി​യൊ​രു അ​ള​വി​ൽ മ​ണ​ൽ പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മ​ണ​ൽ ശേ​ഖ​രം വ​ർ​ധി​ച്ച​തോ​ടെ പു​ഴ നി​ക​ന്ന് വ​ർ​ഷ​കാ​ല​ത്ത് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക്ര​ഷ​ർ, മ​ണ​ൽ ലോ​ബി വ​ൻ തോ​തി​ൽ വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ർ​ഗ​വും ഇ​തോ​ടെ നി​ല​ച്ചു.
മ​ണ​ൽ ക​ട​വു​ക​ൾ തു​റ​ന്നു കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. ശ​ശി, സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.