രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു
Wednesday, September 11, 2019 12:41 AM IST
മൂ​വാ​റ്റു​പു​ഴ: രോ​ഗി​ക​ൾ​ക്കു ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്ത് വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​അ​രു​ണ്‍ അ​ഡ്മി​നാ​യു​ള്ള എ​ന്‍റെ കൂ​ട്ടു​കാ​ർ എ​ന്ന വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്ത​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി ഇ​ൻ ചാ​ർ​ജ് ഉ​ണ്ണി​കൃ​ഷ്ണ​നു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​അ​രു​ണ്‍ ഓ​ണ​ക്കോ​ടി​ക​ൾ കൈ​മാ​റി. എ​ച്ച്എം​സി അം​ഗം കെ.​എ.​ന​വാ​സ്, കെ.​ബി. ബി​നീ​ഷ്കു​മാ​ർ, കാ​നം വി​ജ​യ​ൻ, വി​നോ​ദ് സി​ക്സ്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും മൂ​വാ​റ്റു​പു​ഴ സ്നേ​ഹ​ഭ​വ​നി​ൽ ന​ട​ന്നു. ച​ല​ച്ചി​ത്ര​താ​രം ജ​യ​രാ​ജ് വാ​ര്യ​ർ സ്നേ​ഹ ഭ​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചു.