എം​സി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; നാ​ലു പേ​ർ​ക്കു പ​രി​ക്ക്
Wednesday, September 11, 2019 12:43 AM IST
മൂ​വാ​റ്റു​പു​ഴ : എം​സി റോ​ഡി​ൽ മൂ​ന്നു കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. ഈ​സ്റ്റ് മാ​റാ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രേ വ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റു​ക​ളും സ്കൂ​ട്ട​റും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു .
പ​രി​ക്കേ​റ്റ​വ​രെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പാ​ല​ത്തി​ലേ​ക്ക് ലോ​റി‌
ഇ​ടി​ച്ചു​ക​യ​റി

കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ ക​രി​ന്പ​ന പാ​ല​ത്തി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പെ​രു​ന്പാ​വൂ​രി​ൽനി​ന്നു മാ​വേ​ലി​ക്ക​ര​യ്ക്ക് മ​ണ​ലു​മാ​യി പോ​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങിപ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രിക്കി​ല്ല.