അ​ങ്ക​മാ​ലി​യി​ൽ അ​ഞ്ചു ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച
Wednesday, September 11, 2019 12:43 AM IST
അ​ങ്ക​മാ​ലി: ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു ടി​ബി ജം​ഗ്ഷ​നി​ൽ അ​ഞ്ചുക​ട​ക​ൾ കു​ത്തി​ത്തു​റ​ന്നു പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചു. അ​ങ്ക​മാ​ലി ഗ്രീ​ൻ​പീ​സ്ഹോ​ട്ട​ൽ, മൂ​ല​ൻ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, ക​സ്തൂ​രി ടെ​ക്സ്റ്റൈ​യി​ൽ​സ്, ജെ​ന്‍റ്സ് ഷോ​പ്പ്, മൊ​ബൈ​ൽ ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.
ഗ്രീ​ൻ​പീ​സ് ഹോ​ട്ട​ലി​ൽ​നി​ന്നു 12,000 രൂ​പ മോ​ഷ​ണം പോ​യി. ഷ​ട്ട​റി​ന്‍റെ താ​ഴു​ക​ൾ ക​ട്ട​ർ കൊ​ണ്ട് അ​റു​ത്തു​മാ​റ്റി​യാ​ണു മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. രാ​വി​ലെ പാ​ലി​നും മ​റ്റും കൊ​ടു​ക്കു​ന്ന​തി​നാ​യി കാ​ഷ് കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ച തു​ക​യാ​ണി​ത്. മു​ഖ​വും ശ​രീ​രം മൊ​ത്തം തു​ണി​കൊ​ണ്ടു മ​റ​ച്ചി​രു​ന്ന ര​ണ്ടു പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ലെ കാ​മ​റ​ക​ൾ പ​തി​ഞ്ഞെ​ങ്കി​ലും മു​ഖം തു​ണി​കൊ​ണ്ടു മ​റ​ച്ചി​രു​ന്ന​തു​കൊ​ണ്ടു ചി​ത്രം വ്യ​ക്ത​മ​ല്ല.
അ​ങ്ക​മാ​ലി മൂ​ല​ൻ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു കു​റ​ച്ചു സാ​ധ​ന​ങ്ങ​ളും കാ​ഷ് കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മോ​ഷ്ടി​ച്ചു. ഷ​ട്ട​റി​ന്‍റെ താ​ഴു​ക​ൾ അ​റു​ത്തു മാ​റ്റി​യാ​ണു മോ​ഷ്ടാ​ക്ക​ൾ ഇ​വി​ടെ​യും അ​ക​ത്തു​ക​ട​ന്ന​ത്. അ​ങ്ക​മാ​ലി ടി​ബി ജം​ഗ്ഷ​നി​ലെ ക​സ്തൂ​രി ടെ​ക്സ്റ്റൈ​യി​ൽ​സി​ൽ​നി​ന്നു കാ​ഷ് കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും ആ​റ് പ​ട്ടു സാ​രി​ക​ളും ലു​ങ്കി മു​ണ്ടു​ക​ളും മ​റ്റു തു​ണി​ത്ത​ര​ങ്ങ​ളും മോ​ഷ്ടി​ച്ചു.
ഇ​വി​ടെ​യും ഷ​ട്ട​റി​ന്‍റെ താ​ഴ​റു​ത്തു മാ​റ്റി. മ​റ്റു ര​ണ്ടു ക​ട​ക​ളി​ൽ​നി​ന്നു കാ​ഷ് കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചു. അ​ങ്ക​മാ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വ് ഒ​ന്നുംല​ഭി​ച്ചി​ല്ല. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യ​ക്ത​ത​യി​ല്ല.
ഈ​മേ​ഖ​ല​യി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സം മു​മ്പ് അ​രി​ക്ക​ൽ ജം​ഗ്ഷ​നി​ൽ അ​രി​ക്ക​ൽ ജോ​ബി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​നി​രു​ന്നു. ഡോ​റി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ചെ​ങ്കി​ലും അ​ലാ​റം അ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മോ​ഷ്ടാ​വ് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ത്താ​ണി, ചെ​ങ്ങ​മ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.