സം​ഗീ​ത​പ്പൊ​ലി​മ​യോ​ടെ ലു​ലു​വി​ൽ ഓ​ണം
Wednesday, September 11, 2019 12:44 AM IST
കൊ​ച്ചി: ലു​ലു മാ​ളി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കു സം​ഗീ​ത​പ്പൊ​ലി​മ​യോ​ടെ തു​ട​ക്കം. പ്ര​മു​ഖ ഗാ​യ​ക​ര്‍ അ​ണി​നി​ര​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ആ​ട്ടം​ക​ലാ​സ​മി​തി​യു​ടെ മേ​ള​പ്ര​ക​ട​നം ആ​വേ​ശം പ​ക​ര്‍​ന്നു.
ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ എം.​ജി. ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​ര്‍ അ​ണി​നി​ര​ന്ന സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി. ഗാ​യ​ക​രാ​യ കെ.​ജി. മാ​ർ​ക്കോ​സ്, മി​ൻ​മി​നി, വി​ജ​യ് യേ​സു​ദാ​സ്, കെ.​എ​സ്. സു​ദീ​പ് കു​മാ​ർ, അ​ഫ്സ​ൽ, സി​ത്താ​ര, രാ​ജ​ല​ക്ഷ്മി, ദേ​വാ​ന​ന്ദ്, നി​ഷാ​ദ്, ര​ഖേ​ഷ് ബ്രാ​ഹ്മാ​ന​ന്ദ്, ജോ​ത്സ​ന, ന​ജീം അ​ർ​ഷാ​ദ് എ​ന്നി​വ​ർ ഓ​ണ​പ്പാ​ടു​ക​ൾ പാ​ടി. 15 വ​രെ എ​ല്ലാ ദി​വ​സ​വും ലു​ലു മാ​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.
കു​മ്മാ​ട്ടി​ക്ക​ളി, പൂ​തം​ക​ളി, മോ​ഹി​നി​യാ​ട്ടം, തെ​യ്യം, ക​ള​രി​പ്പ​യ​റ്റ്, തി​രു​വാ​തി​ര​ക​ളി, പു​ലി​ക്ക​ളി തു​ട​ങ്ങി​യ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ള്‍ പ്ര​മു​ഖ​രാ​യ ക​ലാ​കാ​ര​ന്‍​മാ​ര്‍ അ​വ​ത​രി​പ്പി​ക്കും. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ലാ​പ​രി​പാ​ടി​ക​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം മ​ഹാ​ബ​ലി​യു​മൊ​ത്തു ഫോ​ട്ടോ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും.
ഷോ​പ്പിം​ഗ് അ​നു​ഭ​വം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ന്‍ ആ​ക​ര്‍​ഷ​ക​മാ​യ ഓ​ണ​ക്കൈ​നീ​ട്ട​വും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലു​ലു മാ​ളി​ലെ ഏ​തെ​ങ്കി​ലും സ്റ്റോ​റി​ല്‍ ഒ​രു ദി​വ​സം 5,000 രൂ​പ​യു​ടെ പ​ര്‍​ച്ചേ​സ് ന​ട​ത്തു​ന്ന​വ​ര്‍​ക്ക് വി​സ്മ​യി​പ്പി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ല​ഭി​ക്കും.