കി​ട​ങ്ങൂ​രി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു
Wednesday, September 11, 2019 12:44 AM IST
അ​ങ്ക​മാ​ലി: തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ട​ങ്ങൂ​രി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു. റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കി​ട​ങ്ങൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​പോ​ള്‍ മ​ന​യം​പി​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ല്‍​സി വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ല്‍​വി ബൈ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ല്‍, ജി​ന്‍റോ വ​ര്‍​ഗീ​സ്, ടി.​ടി. പൗ​ലോ​സ്, എം.​എം. ജെ​യ്സ​ണ്‍ വി​ന്‍​സി ജോ​യ്, കൂ​ടാ​തെ ബേ​ബി പാ​റേ​ക്കാ​ട്ടി​ല്‍, സി.​ഒ. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.