ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ട​ന്നെ​ത്തി​യ സ്വ​ർ​ണം സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി
Sunday, September 22, 2019 12:38 AM IST
നെ​ടു​മ്പാ​ശേ​രി: ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട സ്വ​ർ​ണം സി​ഐ​എ​സ്എ​ഫ് വി​ഭാ​ഗം പി​ടി​കൂ​ടി. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​മാ​ണ് ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ലെ സു​ര​ക്ഷാ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് ഇ​കെ 532 ന​മ്പ​ർ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ​നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ ജ​മാ​ൽ ഷം​സു​ദീ​ൻ(37) സോ​ക്സി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചി​രു​ന്ന 208 ഗ്രാം ​തൂ​ക്കം​വ​രു​ന്ന ര​ണ്ടു സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ളാ​ണ് സി​ഐ​എ​സ്എ​ഫ് വി​ഭാ​ഗം ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന് ഏ​ക​ദേ​ശം എ​ട്ടു​ല​ക്ഷം രൂ​പ വി​ല​വ​രും.

അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ക​സ്റ്റം​സ് എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പി​ന്നീ​ട് പു​ല​ർ​ച്ചെ 5.15ന് ​തി​രു​ച്ചി​റ​പ്പി​ള്ളി​ക്കു പോ​കാ​നാ​യി ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ​പ്പോ​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി​യ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ലി​ൽ ധ​രി​ച്ചി​രു​ന്ന സോ​ക്സി​ൽ​നി​ന്ന് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.