എ​ൽ​ഡേ​ഴ്‌​സ് ഫോ​റ​ം
Wednesday, October 16, 2019 1:00 AM IST
അ​ങ്ക​മാ​ലി: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സൂ​നോ​റോ ക​ത്തീ​ഡ്ര​ൽ എ​ൽ​ഡേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഏ​ക​ദി​ന സെ​മി​നാ​റും ന​ട​ത്തി. "കു​ടും​ബ ഭ​ദ്ര​ത​യും സാ​മൂ​ഹി​ക ജീ​വി​ത​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫി​സാ​റ്റ്‌ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ചെ​യ​ർ​മാ​ൻ പോ​ൾ മു​ണ്ടാ​ട​ൻ സെ​മി​നാ​ർ ന​യി​ച്ചു.
കു​ടും​ബ​ബ​ന്ധ​ങ്ങ​ളാ​ണ് ആ​ധു​നീ​ക സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​കാ​രി ഫാ. ​എ.​ഐ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​ഏ​ലി​യാ​സ് ഐ​പ്പ് പാ​റ​യ്ക്ക​ൽ, എ​ൽ​ഡേ​ഴ്‌​സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി പോ​ൾ, ബി​നോ​യ് പോ​ൾ, കെ.​വി. പൗ​ലോ​സ്, കെ.​വി. യോ​ഹ​ന്നാ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.