പ​റ​വൂ​രി​ല്‍ ര​ണ്ടു ക​ട​ക​ളി​ല്‍ മോ​ഷ​ണം
Wednesday, October 23, 2019 12:53 AM IST
പ​റ​വൂ​ര്‍: ന​ഗ​ര​ത്തി​ലെ ര​ണ്ടു ക​ട​ക​ളി​ല്‍ മോ​ഷ​ണം. മു​നി​സി​പ്പ​ല്‍ ക​വ​ല​യി​ലു​ള്ള ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. നേ​ഹ മൊ​ബൈ​ല്‍ ഷോ​പ്പ് ന​ട​ത്തു​ന്ന ടി.​ഇ. സു​ധീ​റി​ന്‍റെ ക​ട​യി​ലെ ഷ​ട്ട​ര്‍ പൊ​ളി​ച്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, സ​ര്‍​വീ​സ് സെ​റ്റു​ക​ള്‍, പ​വ​ര്‍ ബാ​ങ്കു​ക​ള്‍, ചാ​ര്‍​ജ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.
തൊ​ട്ട​ടു​ത്ത് എ​ന്‍.​ടി. ബി​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ലാ​സി​ക് ഫു​ട്‌​വെ​യ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ പി​ന്‍​വ​ശ​ത്തു​ള്ള ഷ​ട്ട​ര്‍ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. ചെ​രി​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ക​വ​ല​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്യാ​മ​റ​ക​ള്‍ മി​ക്ക​വ​യും ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. ഹൈ​മാ​ക്‌​സ് ലൈ​റ്റി​ന്‍റെ മു​ഴു​വ​ൻ ബ​ൾ​ബു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.