ബൈ​ക്ക് ബ​സാ​ർ ഷോ​റൂം ആ​ലു​വ​യി​ൽ
Saturday, November 9, 2019 1:19 AM IST
ആ​ലു​വ: ഗു​ണ​മേ​ൻ​മ ഉ​റ​പ്പു​വ​രു​ത്തി​യ സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്ന ക​ന്പ​നി​യാ​യ ബൈ​ക്ക് ബ​സാ​റി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ അം​ഗീ​കൃ​ത വി​ൽ​പന​ശാ​ല ആ​ലു​വ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വി​ദ​ഗ്ധ​രാ​യ മെ​ക്കാ​നി​ക്കു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ബൈ​ക്ക് ബ​സാ​ർ വി​ൽ​പന​യ്ക്കു വ​യ്ക്കു​ന്ന​ത്. ആ​റു മാ​സ​ത്തെ സൗ​ജ​ന്യ വാ​റ​ന്‍റി, കു​റ​ഞ്ഞ പ്ര​തി​മാ​സ തി​രി​ച്ച​ട​വു​ള്ള വാ​യ്പ എ​ന്നി​വ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബൈ​ക്ക് ബ​സാ​ർ ന​ൽ​കു​ന്നു​ണ്ട്.
എ​ല്ലാ ക​ന്പ​നി​യു​ടെ​യും ടൂ​വീ​ല​റു​ക​ൾ വാ​ങ്ങു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും ബൈ​ക്ക് ബ​സാ​ർ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ട​ന​ടി ക​ന്പ​നി ചെ​യ്തു​കൊ​ടു​ക്കും. ആ​ലു​വ​യി​ലേ​തു കൂ​ടാ​തെ കോ​ൽ​ക്ക​ത്ത, രാ​ജ​മു​ന്ദ്രി എ​ന്നി​വി​ട​ങ്ങ​ളി​ലും ബൈ​ക്ക് ബ​സാ​റി​ന് ഷോ​റൂ​മു​ക​ളു​ണ്ട്.