കാക്കനാട് വില്ലേജ് ഓഫീസിനു മുന്നിൽ പ്ര​തി​ഷേ​ധ സം​ഗ​മം
Thursday, November 14, 2019 1:01 AM IST
കാ​ക്ക​നാ​ട്: ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് അ​ധി​കൃ​ത​രും കാ​ക്ക​നാ​ട് വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും ഭൂ​മി കൈ​യേ​റ്റ​ക്കാ​രെ​യും ഭൂ​മാ​ഫി​യ​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് പ്ര​കൃ​തി - പ​രി​സ്ഥി​തി പ​ഠ​ന​കേ​ന്ദ്രം ആ​ക്ഷ​ൻ​ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ക്ക​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.
നാ​ളെ രാ​വി​ലെ പ​ത്തി​ന് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മു​ൻ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പി.​കെ. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ഥി​ര​താ​മ​സ​ക്കാ​രാ​യ നി​ര​വ​ധി പേ​രെ അ​വ​ഗ​ണി​ച്ച് യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.