വെ​ള്ളി​വെ​ളി​ച്ചം സം​വാ​ദം നാ​ളെ
Thursday, November 14, 2019 1:07 AM IST
അ​ങ്ക​മാ​ലി: മൂക്കന്നൂ​ര്‍ വി​ജ്ഞാ​ന​മി​ത്ര സം​വാ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന വെ​ള്ളി​വെ​ളി​ച്ചം പ്ര​തി​വാ​ര സം​വാ​ദ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ വൈ​കുന്നേരം ആറിന് ​മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ന്നു​വോ- എ​ന്ന വി​ഷ​യ​ത്തേ​ക്കു​റി​ച്ച് സം​വാ​ദം ന​ട​ക്കും. റി​ട്ട. പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ എം.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. മൂ​ക്ക​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​വി. ബി​ബീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​വി. പോ​ള​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സാ​ഹി​ത്യപു​ര​സ്കാ​ര​ം: കൃ​തി​ക​ൾ ക്ഷ​ണി​ച്ചു

കാ​ല​ടി: ഭൂ​മി​ക്കാ​ര​ൻ സാം​സ്കാ​രി​ക സൗ​ഹൃ​ദ പ​ത്രി​ക​യു​ടെ പ്രൊ​ഫ. മീ​രാ​ക്കു​ട്ടി സ്മാ​ര​ക ഭൂ​മി​ക്കാ​ര​ൻ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. 11,111 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാരം. 2014-19 കാ​ല​യ​ള​വി​ൽ ആ​ദ്യ പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​ക​ളാ​ണ് അ​യ്ക്ക​ണ്ട​ത്. കൃ​തി​യു​ടെ മൂ​ന്നു കോ​പ്പി ഡി​സം​ബ​ർ 31 ന് ​മു​ൻ​പാ​യി ജേ​പ്പി ശ്രീ​ക​ല, ഭൂ​മി​ക്കാ​ര​ൻ, കാ​ല​ടി പി.​ഒ, എ​റ​ണാ​കു​ളം - 683 574, എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍- 9446706011.