സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ര​ണം
Sunday, November 17, 2019 12:34 AM IST
മൂ​വാ​റ്റു​പു​ഴ: ത​നി​ച്ച് താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സാ​മൂ​ഹ്യ​മാ​യി പി​ന്നോ​ക്ക​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ഇ​ട്ടി​യ​ക്കാ​ട്ട് മി​ച്ച​ഭൂ​മി കോ​ള​നി​യ​ിൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ൻ​ചി​റ മ​നു മാ​ത്യു​വി​ന്‍റെ ഭ​വ​ന സ​ന്ദ​ർ​ശ​ത്തോ​ടെ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സോ​റി​യാ​സി​സ് രോ​ഗ​ബാ​ധി​ത​നാ​യ മ​നു​വി​ന് ഒ​രു മാ​സ​ത്തെ മ​രു​ന്നു​ക​ൾ ന​ൽ​കി​യാ​ണ് എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ഡി എ​ൻ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എം. ഹാ​രി​സ്, മേ​രി ബേ​ബി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ൽ​ക്കീ​സ് റ​ഷീ​ദ്, അം​ഗ​ങ്ങ​ളാ​യ സി​നി സ​ത്യ​ൻ, ഗീ​ത ഭാ​സ്ക​ർ, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ഡി​നേ​റ്റ​ർ പി.​എ​സ്. സ​ജി​ത, ട്ര​ഷ​റ​ർ സോ​വി റോ​യി, സ്നേ​ഹി​ത സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ സ്മി​ത സ​ന്തോ​ഷ്, ആ​വോ​ലി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഡോ​ക്ട​ർ പ്രി​യ ബ​ൽ​രാ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു നി​ര​പ്പ​ത്ത്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്മി​ത വി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ജെ​ൻ​ഡ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് 15 മു​ത​ൽ 21 വ​രെ സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.