ടോ​റ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Tuesday, November 19, 2019 10:50 PM IST
വാ​ഴ​ക്കു​ളം: ടോ​റ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ടോ​റ​സി​ന​ടി​യി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ല്ലൂ​ർ​ക്കാ​ട് ത​ഴു​വം​കു​ന്ന് മ​റ്റ​പ്പി​ള്ളി​ൽ പൗ​ലോ​സി​ന്‍റെ മ​ക​ൻ ജിം​സ​ണ്‍(24) ആ​ണ് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തേ​മു​ക്കാ​ലി​ന് ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്പി​ലെ മു​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഴ​ക്കു​ളം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന് ക​വ​ല​യി​ലെ വ​ള​വി​ൽ വ​ല​ത്തേ​ക്കു തി​രി​ഞ്ഞ കാ​റി​നെ പി​ന്നാ​ലെ എ​ത്തി മ​റി​ക​ട​ക്ക​വെ​യാ​ണ് ജിം​സ​ന്‍റെ ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടോ​റ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ടോ​റ​സി​ന​ടി​യി​ൽ​പ്പെ​ട്ട ജിം​സ​ണെ ബൈ​ക്കു​ൾ​പ്പെ​ടെ ഇ​രു​പ​തു മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചാ​ണ് ടോ​റ​സ് നി​ന്ന​ത്. അ​പ​ക​ട​ദ്യ​ശ്യം സ​മീ​പ​ത്തെ സി​സി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.​സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. അ​മ്മ: റോ​സി​ലി ക​ല്ലൂ​ർ​ക്കാ​ട് പാ​ലം​കു​ന്നേ​ൽ കു​ടും​ബാം​ഗം.​സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ൻ​സ​ണ്‍, ജി​ൻ​സി. പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​വ​ന്നി​രു​ന്ന അ​വി​വാ​ഹി​ത​നാ​യ ജിം​സ​ണ്‍ ഡി​വൈ​എ​ഫ്ഐ ക​ല്ലൂ​ർ​ക്കാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.