ത്രി​ദി​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ആരംഭിച്ചു
Saturday, December 14, 2019 12:48 AM IST
വാ​ഴ​ക്കു​ളം: കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സി​വി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​യോ ഹ​സാ​ർ​ഡ്സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മി​റ്റി​ഗേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു.
കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ർ​ക്കി​ടെ​ക്ച്ച​ർ ആ​ൻ​ഡ് പ്ലാ​നിം​ഗ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. പി.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ സി. ​ജോ​സ​ഫ്കു​ഞ്ഞ് പോ​ൾ, സി​വി​ൽ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഷൈ​ൻ ജോ​ർ​ജ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ കോ​ള​ജു​ക​ളി​ലെ നി​ര​വ​ധി അ​ധ്യാ​പ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. എ​ൻ​ഐ​ടി, ഐ​ഐ​ടി തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ഗ​ത്‌​ഭ​രാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്.