ഫ്രി​ഡ്ജി​ല്‍​നി​ന്നു തീ ​പ​ട​ർ​ന്നു, ; അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ തീ​പി​ടി​ത്തം
Sunday, December 15, 2019 12:53 AM IST
കൊ​ച്ചി: അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു തീ ​പ​ട​ര്‍​ന്ന് അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ തീ​പി​ടി​ത്തം. ഷി​പ്പ്യാ​ര്‍​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് റോ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന അ​ര്‍​വി​ന്‍ റോ​സ്‌​ഡൈ​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ആ​റാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടു​ക്ക​ള പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഷൈല ഫിലിപ്പിന്‍റേതാണ് തീപിടിത്തമുണ്ടായ വീട്.
ഗാ​ന്ധി​ന​ഗ​ര്‍ ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍​നി​ന്നെ​ത്തി​യ മൂ​ന്നു യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ ഒ​രു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ഇ​വ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ തീ ​മ​റ്റു മു​റി​ക​ളി​ലേ​ക്കു പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി. ഗാ​ന്ധി​ന​ഗ​ര്‍ ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​നി​ല്‍​കു​മാ​ര്‍, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ശി​വ​കു​മാ​ര്‍ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.