മൂവാറ്റുപുഴ നഗരവികസനം : ര​ണ്ടാം​ഘ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്കലിന് അ​നു​മ​തിയായി
Sunday, January 19, 2020 12:18 AM IST
മൂ​വാ​റ്റു​പു​ഴ: ടൗ​ണ്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച​താ​യി എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. ടൗ​ണ്‍ വി​ക​സ​ന​ത്തിന് ഇ​നിയുള്ള 29.5 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച​ത്.

മാ​റാ​ടി, വെ​ള്ളൂ​ർ​കു​ന്നം വി​ല്ലേ​ജു​ക​ളി​ലാ​യി​ട്ടാ​ണ് 29.5 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്. പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ വ​കു​പ്പു​ക​ൾ സം​യു​ക്ത​ പ​രി​ശോ​ധ​ന ന​ട​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്ത് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ച്ച​തോടെയാണ് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള 4.5 കോ​ടി കി​ഫ്ബി​യി​ൽനി​ന്ന് അ​നു​വ​ദി​ച്ച​ത്. അ​ടു​ത്ത ദി​വ​സം തു​ക ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ലേക്ക് കൈ​മാ​റു​മെ​ന്നും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര വി​ക​സ​ന​ത്തി​ന് 135 പേ​രു​ടെ സ്ഥ​ല​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​തി​നോ​ട​കം 82 പേ​രു​ടെ സ്ഥ​ല​മേ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​തി​നാ​യി 17.30 കോ​ടി വി​ത​ര​ണം ചെ​യ്തു. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചുമാ​റ്റാ​നും അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാനുമായി 15 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ സ്ഥ​ല​ത്തെ താ​ൽ​കാ​ലി​ക നി​ർ​മാ​ണ പ്ര​വൃത്തികൾ​ക്ക് 35 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ടൗ​ണ്‍ വി​ക​സ​ന​ത്തി​ന്‍റെ ബാ​ക്കി​യു​ള്ള സ്ഥ​ല​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളും കെഎ​സ്ഇ​ബി​യു​ടെ വൈ​ദ്യു​ത പോ​സ്റ്റു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നും റോ​ഡ് നി​ർ​മാ​ണ​ത്തി​നു​മാ​യി 32.14 കോ​ടി കി​ഫ്ബി​യി​ൽനി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വെ​ള്ളൂ​ർ​കു​ന്നം, മാ​റാ​ടി വി​ല്ലേ​ജ് പ​രി​ധി​യി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥാ​പി​ച്ച സ​ർ​വേക്ക​ല്ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

വീ​ണ്ടും സ്ഥ​ലം അ​ള​ന്ന് ക​ല്ലു​ക​ൾ സ്ഥാ​പി​ക്കേ​ണ്ടിവ​ന്നതാണ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃത്തികൾ വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ​യും പൊ​ളി​ക്കേ​ണ്ട കെ​ട്ടി​ട​ത്തി​ന്‍റെ​യും ക​ണ​ക്കെ​ടു​പ്പും നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യാ​ൽ റോ​ഡ് നി​ർ​മാ​ണം ടെ​ൻ​ഡ​ർ ചെ​യ്തു ടൗ​ണ്‍ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.