ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Monday, January 27, 2020 10:31 PM IST
മൂ​വാ​റ്റു​പു​ഴ: ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. തോ​ക്കു​പ്പാ​റ പു​ന്നം​മൂ​ട്ടി​ൽ സു​ധാ​ക​ര​ന്‍റെ മ​ക​ൻ സു​ബി​ൻ (അ​ബി​ൻ-19) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പ​ണ്ട​പ്പി​ള്ളി അ​ക്വ​ഡേ​റ്റ് ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ സു​വോ​ള​ജി ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് സു​ബി​ൻ. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സു​ബി​നും മ​റ്റൊ​രു സു​ഹൃ​ത്തും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും സു​ബി​ൻ ക​നാ​ലി​ലെ ട​ണ​ലി​നു​ള്ളി​ൽ അ​ക​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ സു​ബി​നെ പു​റ​ത്തെ​ടു​ത്ത് മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തോ​ക്കു​പ്പാ​റ സ്വ​ദേ​ശി​യാ​യ സു​ബി​ൻ മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​രി​യോ​ടു​മൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഈ​സ്റ്റ് മാ​റാ​ടി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മാ​താ​വ്: മാ​ല​തി. സ​ഹോ​ദ​രി: സു​ര​മ്യ.