നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ്
Monday, February 24, 2020 12:23 AM IST
നെ​ടു​മ്പാ​ശേ​രി: ഡി​വൈ​എ​ഫ്ഐ പൂ​വ​ത്തുശേ​രി യൂ​ണി​റ്റ് ക​ർ​ഷ​ക സം​ഘം, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ഒ​ന്നി​ന് പൂ​വ​ത്തു​ശേ​രി​യി​ൽസൗ​ജ​ന്യ മെ​ഗാ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ് ന​ട​ത്തു​ന്നു. ചാ​ല​ക്കു​ടി ഐ ​വി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധരാ​ണ് ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പൂ​വ​ത്തു​ശേ​രി വൈ​എം​സി​എ ഹാ​ളി​ൽ മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ 8.30 മു​ത​ൽ 12.30 വ​രെ​യാ​ണ് ക്യാ​മ്പ്.
വി​ദ​ഗ്ധ നേ​ത്ര ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ, ക​ണ്ണ​ട​ക​ൾ, നേ​ത്ര രോ​ഗ മ​രു​ന്നു​ക​ൾ എ​ന്നി​വ ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ എ​ട്ടിനാ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വിവരങ്ങൾക്ക് ഫോ​ൺ- 9605066394, 8157943913.